#accident | വടകര സ്വദേശി കിണറ്റില്‍ വീണു മരിച്ചു; അപകടം വീടിൻറെ രണ്ടാം നിലയുടെ പണിക്കിടെ

#accident | വടകര സ്വദേശി കിണറ്റില്‍ വീണു മരിച്ചു; അപകടം വീടിൻറെ രണ്ടാം നിലയുടെ പണിക്കിടെ
Dec 18, 2024 01:05 PM | By VIPIN P V

വടകര (കോഴിക്കോട്): ( www.truevisionnews.com ) നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും കാൽവഴുതി കിണറ്റിൽ വീണ് മധ്യവയസ്കൻ മരിച്ചു.

കെട്ടിടനിർമാണതൊഴിലാളിയായ ഇരിങ്ങൽ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.

ചോറോട് മീത്തലങ്ങാടി മുട്ടുങ്ങൽ വെസ്റ്റ് ചക്കാലക്കണ്ടി റിയാസിൻറെ വീടിൻ്റെ ചുമര് കെട്ടുന്നതിനിടെയാണ് അപകടം നടന്നത്.

രണ്ടാം നിലയുടെ ചുമര് കെട്ടിക്കൊണ്ടിരിക്കെ കാൽവഴുതി കിണറ്റിലേക്ക് വീണതെന്നാണ് വിവരം.

വടകര അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സ്റ്റേഷൻ ഓഫീസർ വർഗീസ്, അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ വിജിത്ത്, എസ്.എസ്.ആർ.ഔ ബിജു, എഫ്.ആർ.ഒ.ഡി അനിത്ത്, ജയ്‌സൻ പി.കെ, എഫ്‌.ആർ.ഒ അമൽരാജ്, ഷിജു ടി.പി, ബബീഷ്, വിജീഷ്, മുനീർ, എച്ച്.ജി സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

#native #Vadakara #fell #well #died #accident #happened #during #construction #secondfloor #house

Next TV

Related Stories
#Smoke | കെഎസ്ആർടിസി ബസിൽ നിന്നും പുക, ആശങ്ക പരിഹരിച്ച് ഫയര്‍ഫോഴ്സ്

Dec 18, 2024 07:08 PM

#Smoke | കെഎസ്ആർടിസി ബസിൽ നിന്നും പുക, ആശങ്ക പരിഹരിച്ച് ഫയര്‍ഫോഴ്സ്

ഈ സമയത്താണ് ബസിന്റെ എഞ്ചിൻ ഭാ​ഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്....

Read More >>
#PPDivya | പി പി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്; ജില്ല വിട്ടുപോകാന്‍ തടസമില്ല

Dec 18, 2024 05:36 PM

#PPDivya | പി പി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്; ജില്ല വിട്ടുപോകാന്‍ തടസമില്ല

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ദിവ്യയ്ക്ക് ജാമ്യം...

Read More >>
#robbed | കോഴിക്കോട് എലത്തൂരില്‍ വയോധികയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ഫോണ്‍ കവർന്നു; രണ്ട് പേർ പിടിയിൽ

Dec 18, 2024 05:14 PM

#robbed | കോഴിക്കോട് എലത്തൂരില്‍ വയോധികയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ഫോണ്‍ കവർന്നു; രണ്ട് പേർ പിടിയിൽ

സഫ്‌നാസിനെ കണ്ണൂരില്‍ നിന്നും മുഹമ്മദ് റഫീഖിനെ കോഴിക്കോട് മോരിക്കരയില്‍ നിന്നുമാണ്...

Read More >>
#rabies | കോഴിക്കോട് നാല് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Dec 18, 2024 05:10 PM

#rabies | കോഴിക്കോട് നാല് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പേവിഷബാധ സ്ഥിരീകരിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പഞ്ചായത്ത് അധികൃതര്‍...

Read More >>
Top Stories